തീക്കോവണിയില്‍ കോറിയിട്ടത്

P31-adetailinthefireescape


അയാള്‍ ഒരു കൂലിയെഴുത്തുകാരന്‍
അറിവിന്റെ കണ്ണടയോരം
അവന്റെ കവിളുകളെ
അടയാളപ്പെടുത്തുന്നത്
ബഹിരാകാശക്കപ്പലുകള്‍

അവനിഷ്ട്ടം വാഴപ്പൂക്കളെ
മഴയെ, മരപ്പണിയെ
സംഭാഷണത്തിന്റെ രണ്ടു ശകലങ്ങള്‍
ഒരു വാചകം ചില വാക്കുകള്‍
അവന്റെ ഒഴിഞ്ഞ മേശപ്പുറനയം

ചോരയുറയ്ക്കാത്തവന്‍:
ചിലപ്പോള്‍ തന്റെ തൊണ്ട മുതല്‍
വൃഷണങ്ങള്‍ വരെ
ദേഹം നെടുകെ പിളര്‍ക്കുന്നു
ഒരു കടലാസ് വഞ്ചി
കടുത്ത വേലിയേറ്റത്തില്‍ ഒഴുക്കുന്നു
അതിന്റെ സമാഗമം
ചാഞ്ഞിരുന്നു രസിക്കുന്നു

അവനെക്കുറിച്ച് എന്റെയറിവ് പരിമിതം
ഒരു കാക്കക്കരച്ചില്‍ അറിയുന്ന പോലെ
അല്ലെങ്കില്‍
ഒരു ബീജത്തെപ്പോലെ
അല്ലെങ്കില്‍
മുന്നിലിരുന്നു ഈ കലുഷഭാഷണം ശ്രവിക്കുന്ന നിങ്ങളെപ്പോലെ

അയാള്‍
എന്റെ ചെരിപ്പിന്റെ വിടവുകളെ സ്നേഹിക്കുന്നു
എന്റെ നഖങ്ങളെ തപാലില്‍ ആവശ്യപ്പെടുന്നു

Original poem in English “A Detail in the Fire Escape” by Linda Ashok